അവധി ദിനത്തിലും സജീവം; എലിപ്പനി ബോധവത്​ക്കരണവുമായി കുട്ടികൾ

mn+ me എടവണ്ണ: എലിപ്പനിക്കെതിരെ ബോധവത്ക്കരണവുമായി അവധി ദിനത്തിൽ കുട്ടികൾ. പത്തപ്പിരിയം ഗവ. യു.പി സ്കൂൾ വിദ്യാർഥികളാണ് ഗൃഹ സന്ദർശനം നടത്തിയത്. അധ്യാപക രക്ഷാകർതൃസമിതിയും അധ്യാപകരും കൂടെ ചേർന്നപ്പോൾ കുട്ടികൾക്കും ആവേശമായി. പത്തപ്പിരിയം പ്രദേശത്തെ ചീനിയമ്പുറം, വെള്ളാമ്പുറം, മൂത്തേടത്ത്കുന്ന് കോളനികൾ ഭാഗങ്ങളിലാണ് ബോധവത്ക്കരണ നോട്ടീസ് നൽകിയത്. രോഗലക്ഷണങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച ചികിത്സ സംവിധാനങ്ങൾ എന്നിവ വിശദമാക്കുന്ന നോട്ടീസാണ് വീടുകൾ, കടകൾ, പാതയോരങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തത്. സ്കൂൾ വെൽെഫയർ കമ്മിറ്റി ചെയർമാൻ വി. അർജുൻ, അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളായ പി. മുസ്തഫ, അറത്തിക്കൽ സലീം, അഷ്റഫ്, അധ്യാപകരായ വി. ഷഹീദ്, യു.കെ. സതീഷ്, വിദ്യാർഥി പ്രതിനിധികളായ ഹിബ ഫാത്തിമ, റാനിയ, നിസ്മിയ, സഫ, സന, റന, അദിനവ്യ, ദീപക്, ഷിബിൻഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.