കൊച്ചി: ലൈംഗികാതിക്രമക്കേസിൽ ജലന്ധർ ബിഷപ്പിന് കുരുക്കുകൾ മുറുകുന്നു. ഒപ്പം, കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തിയാർജിക്കുകയാണ്. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ ഭഗൽപുർ ബിഷപ്പിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. കന്യാസ്ത്രീ പരാതി നൽകിയെന്നും അത് വത്തിക്കാൻ സ്ഥാനപതിക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്നും ബിഷപ് കുര്യൻ വലിയകണ്ടം മൊഴി നൽകി. കവറിൽ മുദ്രെവച്ച് നൽകിയ പരാതി തുറന്നു വായിച്ചിട്ടിെല്ലന്നും അദ്ദേഹം അറിയിച്ചതായാണ് അറിയുന്നത്. ഭഗൽപുർ ബിഷപ്പിെൻറ മൊഴിയും ജലന്ധർ ബിഷപ്പിനെതിരാണെന്ന് സൂചനയുണ്ട്.അതേസമയം, കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജോയൻറ് ക്രിസ്ത്യൻ കൗൺസിലിെൻറ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യവുമായി കൂടുതൽ പേർ എത്തുകയാണ്. സമരത്തെ ഹർത്താൽ ബാധിച്ചില്ല. കന്യാസ്ത്രീകളടക്കം അണിനിരക്കുന്ന പ്രതിഷേധ സമരത്തിെൻറ മൂന്നാം ദിനമായ തിങ്കളാഴ്ച വഞ്ചി സ്ക്വയറിലെ സമരപ്പന്തലിലേക്ക് നിരവധിപേരാണ് െഎക്യദാർഢ്യവുമായി എത്തിയത്. സമരപ്പന്തലിൽ നിരാഹാരം നടത്തിയിരുന്ന അഡ്വ. ജോസ് ജോസഫിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സ്റ്റീഫൻ മാത്യു നിരാഹാര സമരം ഏറ്റെടുത്തു. വാഹനസൗകര്യമില്ലാത്തതിനാൽ സമരം നടത്തിയിരുന്ന കന്യാസ്ത്രീകൾക്ക് സമരപ്പന്തലിലെത്താനായില്ല. വിവിധ രാഷ്്ട്രീയ, വനിത സംഘടന നേതാക്കളും പൊതുപ്രവർത്തകരും വിവിധ തൊഴിൽ മേഖലകളിലുള്ളവരും സമരപ്പന്തലിലെത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷെറിൻ പോൾ കുട്ടികൾക്കൊപ്പമെത്തി ഐക്യദാർഢ്യം അറിയിച്ചു. സമരം കൂടുതൽ ശക്തമായതോടെ സേവ് അവർ സിസ്റ്റേഴ് (എസ്.ഒ.എസ്) ആക്ഷൻ കൗൺസിലും സമരസമിതിക്കാർ രൂപവത്കരിച്ചിട്ടുണ്ട്. പീഡനക്കേസിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്. ഡി.ജി.പിയും കൊച്ചി റേഞ്ച് ഐ.ജിയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കന്യാസ്ത്രീകളുടെ ആരോപണത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിയോടും കൊച്ചി റേഞ്ച് ഐ.ജിയോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടു. കെ.സി.ബി.സി ആസ്ഥാനത്തേക്ക് കരിെങ്കാടി പ്രകടനം കൊച്ചി: ഫ്രാങ്കോ മുളക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) ആസ്ഥാനമായ പാലാരിവട്ടത്തെ പി.ഒ.സിയിലേക്ക് എറണാകുളം -അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍ച് ഡയോഷ്യന്‍ മൂവ്മെൻറ് ഫോര്‍ ട്രാന്‍സ്പെരന്‍സി (എ.എം.ടി) യുടെ നേതൃത്വത്തില്‍ കരിെങ്കാടി പ്രകടനം നടത്തി. പാലാരിവട്ടം ജങ്ഷനില്‍നിന്നാണ് കരിെങ്കാടിയും പ്ലക്കാര്‍ഡുകളുമായി പ്രകടനം തുടങ്ങിയത്. എ.എം.ടി കണ്‍വീനര്‍ ഷൈജു ആൻറണി ഉദ്ഘാടനം ചെയ്തു. നീതി തേടി കന്യാസ്ത്രീ നടത്തുന്ന പോരാട്ടത്തിെൻറ രണ്ടാംഘട്ടമെന്ന നിലയിലാണ് പി.ഒ.സിയിലേക്കുള്ള പ്രതിഷേധ പ്രകടനമെന്ന് ഷൈജു ആൻറണി പറഞ്ഞു. ബിഷപ് പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി ജങ്ഷനില്‍ മൂന്നുദിവസമായി സമരം നടന്നുവരുകയാണ്. ഇൗ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പി.ഒ.സിയിലേക്ക് പ്രകടനം നടത്തിയതെന്ന് ഷൈജു ആൻറണി മാധ്യമപ്രവര്‍ത്തകേരാട് പറഞ്ഞു. ബിഷപ്പുമാര്‍ മൗനം വെടിയാൻ തയാറായില്ലെങ്കില്‍ ഹൈകോടതി ജങ്ഷനില്‍ നടക്കുന്നതുപോലെ പി.ഒ.സിക്ക് മുന്നിലും സമരപ്പന്തല്‍ ഉയരുമെന്നും ഷൈജു ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.