കോട്ടക്കൽ നഗരം സ്തംഭിച്ചു, കെ.എസ്.ആർ.ടി.സി ഇല്ലാത്തത്​ തിരിച്ചടിയായി

കോട്ടക്കൽ: ഇന്ധനവില വർധനക്കെതിരെ യു.ഡി.എഫും എൽ.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താൽ കോട്ടക്കലിൽ പൂർണം. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ചില പെട്രോൾ പമ്പുകൾ ഉച്ചക്കുശേഷമാണ് തുറന്നത്. കോൺഗ്രസി​െൻറ നേതൃത്വത്തിൽ കോട്ടക്കലിൽ പ്രകടനം നടന്നു. താക്കീത് നൽകിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. മണ്ഡലം പ്രസിഡൻറ് പ്രദീപ് വെങ്ങാലിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ദേശീയപാതയിൽ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടിയത്. കെ.എസ്.ആർ.ടി.സി ബസുകൾ ഇല്ലാത്തത് ദീർഘദൂര യാത്രക്കാർക്ക് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.