കോട്ടക്കൽ: ചെട്ടിയാംകിണർ ഗവ. ഹൈസ്കൂൾ അലുംനി അസോസിയേഷൻ (ചെഗാസ) സാരഥികൾ ഒതുക്കുങ്ങൽ പഞ്ചായത്തിലെ പ്രളയദുരിതത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട വിധവക്ക് വീട് നിർമിക്കുന്നു. രൂപീകൃതമായി ഒരു വർഷം പിന്നിടുമ്പോൾ അഭിമാനകരമായ നിരവധി കാരുണ്യപ്രവർത്തനങ്ങളാണ് കൂട്ടായ്മ കാഴ്ചവെച്ചത്. വീട് നിർമാണത്തിന് മേൽനോട്ടം ഒതുക്കുങ്ങൽ പാലിയേറ്റിവ് കെയർ സൊസൈറ്റിക്കാണ്. ഹംസ മാസ്റ്റർ കടമ്പോട്, നൗഷാദ് പാലേരി, അൻവർ മഠത്തിൽ എന്നിവർ ചേർന്ന് ചെഗാസ ഭാരവാഹികളിൽനിന്ന് കാരുണ്യഭവന നിർമാണ ഫണ്ടായ മൂന്നുലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു. അസൈനാർ എടരിക്കോട് കെ.ടി. അബ്ദുല്ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.