വേങ്ങര: കടലുണ്ടിപ്പുഴയിൽ വ്യാപകമായി കര ഇടിയുന്നു. വലിയോറ കാളിക്കടവ്, വാക്കിക്കയം ഭാഗങ്ങളിലാണ് കരയിടിഞ്ഞത്. കാളിക്കടവിൽ വാകേരി മുഹമ്മദ്, കുറുക്കൻ കോയാമു എന്നിവരുടെ പുരയിടത്തോട് ചേർന്ന പറമ്പാണ് ഇടിഞ്ഞ് വെള്ളത്തിലായത്. ഉടൻ പുഴ ഭിത്തി കെട്ടിയില്ലെങ്കിൽ അടുത്ത വർഷം വൻതോതിൽ കരയിടിച്ചിൽ ഉണ്ടാകുമെന്ന ഭയപ്പാടിലാണ് കുടുംബങ്ങൾ. പ്രദേശത്ത് ഒരാൾപൊക്കത്തിൽ വെള്ളം കയറിയിരുന്നു. വാക്കിക്കയം െറഗുലേറ്ററിെൻറ മുകൾ ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്ത ഭാഗങ്ങളിലും കരയിടിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.