വളാഞ്ചേരിയിൽ ഓട്ടോ-ടാക്സി പണിമുടക്ക് തുടരും

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ ഓട്ടോ-ടാക്സി അനിശ്ചിതകാല പണിമുടക്ക് തുടരും. തിങ്കളാഴ്ച കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മോട്ടോർ കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോ-ടാക്സി തൊഴിലാളികൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് നാലുദിവസം പിന്നിട്ടു. ചർച്ചയിൽ നിരവധി നിർദേശങ്ങൾ ഉയർന്നുവന്നെങ്കിലും ഓട്ടോ സ്റ്റാൻഡ് മാറ്റുന്ന കാര്യമായതിനാൽ തീരുമാനമാകാതെ പിരിഞ്ഞു. വരുംദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നഗരസഭ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് തീരുമാനം. യോഗത്തിൽ നഗരസഭ ചെയർമാൻ ഇൻ ചാർജ് കെ.വി. ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ സി. അബ്ദുൽ നാസർ, സി. രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുൽ ഗഫൂർ, വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. പ്രമോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ടി.എം. പത്മകുമാർ, സെക്രട്ടറി കെ. മുഹമ്മദാലി, മോട്ടോർ കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ നീട്ടുകാട്ടിൽ മുഹമ്മദാലി, കൺവീനർ എം. ജയകുമാർ എന്നിവർ പങ്കെടുത്തു. സമരം ശക്തമാക്കുന്നതി​െൻറ ഭാഗമായി ചൊവാഴ്ച്ച രാവിലെ 11ന് പണിമുടക്കുന്ന തൊഴിലാളികളുടെ നേതൃത്വത്തിൽ ദേശീയപാതയിൽ ചക്രസ്തംഭന സമരം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.