പൂക്കോട്ടുംപാടം: ഹര്‍ത്താല്‍ മലയോര പഞ്ചായത്തുകളില്‍ പൂർണം. അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ കട കമ്പോളങ്ങളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചില ഇരു ചക്രവാഹനങ്ങളല്ലാതെ നിരത്തിലിറങ്ങിയില്ല. പൂക്കോട്ടുംപാടം അങ്ങാടിയില്‍ രാവിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. യു.ഡി.എഫ് പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.പി. അബ്ദുല്‍ കരീം, എന്‍.എ. കരീം, ചെമ്മല വേണുഗോപാല്‍, പി.ടി. റഹീം, അഷ്‌റഫ് മുണ്ടശ്ശേരി, പി.എം. സീതികോയ തങ്ങള്‍, പി. ഗോപകുമാര്‍, എന്‍.എം. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്‍.ഡി.എഫ് പ്രകടനത്തിന് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. അനന്തകൃഷ്ണന്‍, കെ.പി. വിനോദ്, പി.ടി. മോഹനദാസന്‍, എം.എ. നസീര്‍, സജീഷ് മഞ്ഞളാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരുളായി അങ്ങാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.സി. അന്‍വര്‍, സുരേഷ്, കെ. സുന്ദരന്‍, പ്രവീണ്‍ കൊടിയാടന്‍, കരീം വാകപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ ppm2 പൂക്കോട്ടുംപാടം അങ്ങാടിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു ഫോട്ടോ ppm3 പൂക്കോട്ടുംപാടം അങ്ങാടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.