ഊർങ്ങാട്ടിരി: കനത്ത മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ ഇരുമ്പ് നടപ്പാലത്തിന് പകരമായി മൂർക്കനാട് സ്കൂൾ കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂർക്കനാട് സ്കൂളിനെ ആശ്രയിക്കുന്ന നാലായിരത്തോളം വിദ്യാർഥികളും നാട്ടുകാരും ഉപയോഗിച്ചിരുന്ന നടപ്പാലം അരീക്കോട്, ഊർങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതായിരുന്നു. വാഹനത്തിന് പോകാൻ പാകത്തിലുള്ള കോൺക്രീറ്റ് പാലം സ്ഥാപിക്കണമെന്ന ആവശ്യവുമായി മൂർക്കനാട് ന്യൂസ് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂർക്കനാട്, ഉണ്ണിമുറ, തിരുമംഗലം, ഉള്ളൂപറമ്പ്, കൂട്ട പൂവത്തിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം ആവശ്യവുമായി എത്തി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.പി. അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം. ഹഫ്‌സത്ത് ആധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. വാട്സ്ആപ് കൂട്ടായ്മ കൺവീനർ എം. മണികണ്ഠൻ, ഉബൈദുല്ല മുണ്ടോടൻ, ചെയർമാൻ സഫ മുഹമ്മദ് അലി, എം. അബ്ദുൽ ജബ്ബാർ, ടി.എ. മനാഫ്, കൊല്ലത്തൊടി ബഷീർ മാസ്റ്റർ, ഡോ. പി.പി. സുരേഷ് കുമാർ, അയ്യപ്പൻ വളപ്പിൽ, കാസിം മാസ്റ്റർ, മുണ്ടോടൻ സകരിയ്യ, പി. കേശവൻ, അൽമോയ റസാഖ്, പി. സോമസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.