അരീക്കോട്: ചാലിയാറും തീരവും സംരക്ഷിക്കാന്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്നു. പ്രളയാനന്തരം തീരത്തടിഞ്ഞ മാലിന്യം നീക്കിയും പുതുതായി രൂപപ്പെട്ട മണൽ മാട് സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തുമാണ് അരീക്കോട്ടുകാർ ഒത്തുചേർന്നത്. താഴത്തങ്ങാടി പള്ളിക്കടവ് മുതല്‍ പാലം വരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം ശുചിയാക്കി. യുവധാര വായനശാല, വൈ.എം.എ അരീക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന യജ്ഞത്തിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി. അവിചാരിത അതിഥികളായി പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാക്കളായ ഫൈസൽ എളേറ്റില്‍, ബാപ്പു വെള്ളിപറമ്പ് എന്നിവരുമുണ്ടായിരുന്നു. ചാലിയാറിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അനധികൃത മണലെടുപ്പ് തടയാന്‍ പൊലീസ് സംവിധാനം ശക്തമാക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.എം ഏരിയ സെക്രട്ടറി കെ. ഭാസ്കരന്‍ അഭിപ്രായപ്പെട്ടു. വൈ.എം.എ സെക്രട്ടറി എം.ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. പി.പി. ജാഫര്‍, കെ. ഷഫീഖലി, കെ.സി. റഹീം, ഡോ. ലുക്മാന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. രതീഷ് സ്വാഗതവും എം.ടി. റിഷബുദ്ദീന്‍ നന്ദിയും പറഞ്ഞു. മജ്മഅ കോളജ് വിദ്യാര്‍ഥികളുടെ പങ്കാളിത്തം ശ്രേദ്ധയമായിരുന്നു. പരിപാടിക്ക് ശേഷം പുഴയോരത്ത് പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന രീതിയിൽ വന്‍ ജനാവലി പങ്കെടുത്ത മഗ്രിബ് നമസ്കാരത്തിന് ഡോ. കെ. മുഹമ്മദ് ഇസ്മായില്‍ നേതൃത്വം നല്‍കി. പണ്ടുകാലത്ത് അരീക്കോടിെൻറ മുഖ്യ വ്യവഹാര കേന്ദ്രമായിരുന്ന ഈ മാട് പൈതൃക മണല്‍തീരമായി സംരക്ഷിക്കണമെന്ന ആവശ്യം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു. പരിപാടിക്ക് എം.ടി. അബ്ദുറഹീം, ഫിറോസ് പന്തക്കലകത്ത്, മിസ്ഹബ് തോട്ടോളി, ജംഷിദ് നടുത്തൊടി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.