ചെത്ത് പാലത്തിന് സമീപം ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ

മലപ്പുറം: കോട്ടപ്പടി ചെത്ത് പാലത്തിന് സമീപം ജലവകുപ്പ് കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. പല തവണ വിളിച്ച് പരാതിപ്പെട്ടിട്ടും പരിഹരമുണ്ടായിട്ടില്ലെന്നാണ് സമീപവാസികളും കച്ചവടക്കാരും പറയുന്നത്. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാവാറുള്ള സ്ഥലങ്ങളാണ് നഗരസഭയിലേറെയും. പ്രളയത്തിന് ശേഷം മഴ തീരെ ഇല്ലാതായതോടെ കടലുണ്ടിപ്പുഴയിലും വെള്ളം കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലും പൈപ്പ് നന്നാക്കാത്തതിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് നഗരവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.