മലപ്പുറം: ഹർത്താൽ ദിനത്തിൽ വാഹനങ്ങളുമായി നിരത്തിലിറങ്ങിയ ഡ്രൈവർമാർക്ക് മിഠായി നൽകിയും വണ്ടിയോടിക്കരുതെന്ന് അഭ്യർഥിച്ചും മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി. ഹർത്താലിെൻറ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. രാവിലെ എട്ടോടെ കുന്നുമ്മൽ ജങ്ഷനിലെത്തിയ പ്രവർത്തകരാണ് മധുരം നൽകി ഉപദേശിച്ചത്. തുടർന്ന്, ആരംഭിച്ച പ്രകടനം കോട്ടപ്പടി ജങ്ഷനിൽ സമാപിച്ചു. ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഹാരിസ് ആമിയൻ, പി.സി. വേലായുധൻ കുട്ടി, വി. മുസ്തഫ, എം.കെ. മുഹ്‌സിൻ, സമീർ മുണ്ടുപറമ്പ്, പി.കെ. ഹക്കീം, പി.കെ. നൗഫൽ ബാബു, സമീർ കപ്പൂർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ജിജി മോഹൻ, സജീർ കളപ്പാടൻ, പി.എം. ജാഫർ, കെ.കെ. ഹക്കീം, ജിതേഷ് കാവുങ്ങൽ, സവാദ് കോൽമണ്ണ, അബ്ദുറഹ്മാൻ, സി.ടി. ഹർഷദ്, സെയ്തലവി, ഫവാസ്, സഹദേവൻ, നിഷിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.