ചെറുതോടുകൾ വരളുന്നു; കർഷകർ ആശങ്കയിൽ

പെരിന്തൽമണ്ണ: കാലവർഷം തകർത്തുപെയ്ത് ഒരുമാസം പിന്നിടുേമ്പാഴേക്കും ഗ്രാമീണമേഖലകളിലെ ചെറുതോടുകൾ വറ്റിവരളുന്നത് കർഷകരടക്കമുള്ളവരിൽ ആശങ്ക ഉയർത്തുന്നു. ചിങ്ങമാസത്തിൽ മുൻകാലങ്ങളിൽ ചാറ്റൽമഴ ലഭിച്ചിരുന്നു. ആഴ്ചകളായി മഴയില്ലാത്തതും കഠിനമായ ചൂട് അനുഭവപ്പെടുന്നതുമാണ് ജലാശയങ്ങളിലെ നിരപ്പ് കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. വയൽ വിണ്ടുകീറി തുടങ്ങി. മൂന്നാഴ്ച മുമ്പ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വെള്ളംകയറി ഗതാഗതം സ്തംഭിച്ച അങ്ങാടിപ്പുറത്തിനടുത്ത ഒാരാടംപാലം തോട് വറ്റിത്തുടങ്ങിയ നിലയിലാണ്. കുന്തിപ്പുഴയിൽ േചരുന്ന ചെറുപുഴയുടെ പ്രധാന കൈവരികളിെലാന്നാണ് ഒാരാടംപാലം തോട്. മങ്കട പഞ്ചായത്തിലെ ചേരിയം മലവാരത്തിൽനിന്ന് ഒഴുകിെയത്തുന്ന കർക്കടകം തോടും വറ്റിതുടങ്ങിയ നിലയിലാണ്. മഴയിൽ നിറഞ്ഞൊഴുകി പെരിന്തൽമണ്ണ-മഞ്ചേരി റോഡിനൊപ്പം നിറഞ്ഞൊഴുകിയ തോട്ടിൽ ഇപ്പോൾ മുട്ടിന് താഴെമാത്രമാണ് വെള്ളമുള്ളത്. മങ്കട പഞ്ചായത്തിലൂടെ ഒഴുകി കൂട്ടിലങ്ങാടി പഞ്ചായത്തിലൂടെ കടന്ന് കടലുണ്ടി പുഴയിൽ പതിക്കുന്ന വെള്ളില തോടും വറ്റിത്തുടങ്ങി. ഇതി​െൻറ ഇരുകരകളിലുമായി ഏക്കർകണക്കിന് നെല്ല്, വാഴ, പച്ചക്കറി, കപ്പ കൃഷികൾ ഇതിലെ വെള്ളം ഉപയോഗിച്ച് നനച്ചുണ്ടാക്കുന്നതാണ്. വെള്ളത്തി​െൻറ അളവ് കുറഞ്ഞുതുടങ്ങിയതോടെ കടുത്ത കൃഷിനാശം സംഭവിക്കുമെന്ന അങ്കലാപ്പിലാണ് കർഷകർ. പടം....pmna mc 1 മൂന്നാഴ്ച മുമ്പ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വെള്ളംകയറി ഗതാഗതം സ്തംഭിച്ച ഒാരാടംപാലം തോട് വറ്റിത്തുടങ്ങിയ നിലയിൽ പടം....pmna mc 2 വറ്റിതുടങ്ങിയ കർക്കടകം തോട് പടം....pmna mc 3 വറ്റിതുടങ്ങിയ വെള്ളില തോട്, ചോഴിപാലത്തിൽനിന്നുള്ള കാഴ്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.