mc mk പെരിന്തൽമണ്ണ: കരുവാരകുണ്ട് പഞ്ചായത്തിലെ അയനിക്കാട്ട്പാടത്ത് മഴക്കെടുതിയിൽ തകർന്ന വീട് പട്ടിക്കാട് മിലാൻ ക്ലബ് അംഗങ്ങൾ നിർമിച്ച് നൽകും. പതിനഞ്ചോളം വീടുകൾ മിലാൻ പ്രതിനിധി സംഘം സന്ദർശിച്ചിരുന്നു. തുടർന്നാണ് അയനിക്കാട്ട്പാടം കണ്ണംതൊടിക ഷാജിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചത്. ചെറിയ വരുമാനംകൊണ്ട് അഞ്ച് പെൺമക്കളടങ്ങുന്ന കുടുംബവുമായി കഴിഞ്ഞിരുന്ന ഷാജിയുടെ വീട് ആഴ്ചകൾക്ക് മുമ്പ് പെയ്ത മഴയിൽ വിണ്ടുകീറി നിലം പൊത്താറായ അവസ്ഥയിലാണ്. ശോച്യാവസ്ഥയിലുള്ള വീട് പൊളിച്ചുമാറ്റി പുതിയ വീടിന് കഴിഞ്ഞദിവസം ക്ലബ് പ്രവർത്തകർ കുറ്റിയടിച്ചു. പടം.... pmna mc 6 അയനിക്കാട്ട്പാടത്ത് ഷാജിയുടെ വീട് പൊളിച്ചുമാറ്റാനായി എത്തിയ മിലാൻ ക്ലബ് പ്രവർത്തകർ വിവാഹം പെരിന്തല്‍മണ്ണ: എരവിമംഗലം ശക്തിയില്‍ അറക്കല്‍ ശിവദാസൻ (മംഗളം ലേഖകന്‍ പെരിന്തല്‍മണ്ണ)-മാലിനി ദമ്പതികളുടെ മകന്‍ ശ്രീജിത്തും മാരായമംഗലം അരീക്കല്‍പടി ചെമ്മാട്ട് വീട്ടില്‍ രാമകൃഷ്ണൻ-ഗിരിജ ദമ്പതികളുടെ മകള്‍ ആതിരയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.