കാഴ്ചപരിമിത ദമ്പതികൾക്ക് സ്നേഹവീട് കൈമാറി കൊളത്തൂർ: കാഴ്ചപരിമിതമായ ദമ്പതികളുടെ വീടെന്ന സ്വപ്നത്തിന് സാക്ഷാത്കാരം. മൂർക്കനാട് പൊട്ടിക്കുഴി പൂന്തോട്ടത്തിൽ നാസർ-പാത്തുട്ടി ദമ്പതികൾക്ക് നിർമിച്ച വീടിെൻറ താക്കോൽദാനം നാട്ടുകാരുടെ ആഘോഷമായി. മൂർക്കനാട് വിന്നേഴ്സ് ക്ലബ് നേതൃത്വത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ, ഖത്തീബ് സൈഫുദ്ദീൻ അഹ്‌സനി, കൊളത്തൂർ എസ്.ഐ സി.കെ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. തെരുവിൽ പാട്ടുപാടിയും സുമനസ്സുകളുടെ സഹായം കൊണ്ടും സ്വരൂപിച്ച പണം ഉപയോഗിച്ച് ദമ്പതികൾ വീടുപണിക്ക് തുടക്കം കുറിച്ചെങ്കിലും പണം തികയാത്തതിനാൽ മുടങ്ങിയിരുന്നു. തുടർന്ന് ക്ലബ് നിർമാണം ഏറ്റെടുത്തു. നാലുമാസം കൊണ്ടാണ് വീട് പൂർത്തീകരിച്ചത്. Thakol Danam: മൂർക്കനാട് പൊട്ടിക്കുഴിയിലെ കാഴ്ചപരിമിത ദമ്പതികൾക്ക് നിർമിച്ച വീടിെൻറ താക്കോൽദാനം ഫിറോസ് കുന്നംപറമ്പിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.