എൻ.എൻ.എസ് ക്യാമ്പിന് സമാപനം

എൻ.എസ്.എസ് ക്യാമ്പിന് സമാപനം പുലാമന്തോൾ: പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വളൻറിയർമാർക്ക് സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന് സമാപനം. കാമ്പസ് ശുചീകരണം, ദത്ത് ഗ്രാമത്തിൽ പച്ചക്കറി വിത്ത് നടൽ, പദ്ധതി വിഭവശേഖരണം, പ്രളയബാധിത വിവരശേഖരണം എന്നിവ നടത്തി. പി.ടി.എ പ്രസിഡൻറ് കെ. നന്ദകുമാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിശീലന ക്ലാസുകൾ ഇക്ബാൽ പി. രായിൻ ഉദ്ഘാടനം ചെയ്തു. പുലാമന്തോൾ ജെ.സി.ഐ, പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രോഗ്രാം കോഒാഡിനേറ്റർ ടി.പി. ശിവദാസ്, അധ്യാപകരായ എം. ഫിറോസ്, നിർമ്മലകുമാരി, ശിവരഞ്ജിനി, നിഖിൽ, ഗോപിക, സിഞ്ചു, സുധിൻ രാജ്, ജിഷാം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.