യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ

തിരൂരങ്ങാടി: കിണറ്റിൽ വീണ് യുവാവ് മരിച്ചു. തെന്നല അറക്കൽ കുന്നത്തേടത്ത് പുത്തൻ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫയെയാണ് (26) അറക്കൽ ചെമ്മേരിപ്പാറയിൽ റോഡരികിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ മുസ്തഫയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ചെമ്മേരിപ്പാറയിൽനിന്ന് തെന്നല തറയിലേക്കുള്ള റോഡിലൂടെ പോവുമ്പോൾ റോഡരികിലുള്ള ആൾമറയില്ലാത്ത കിണറിൽ വീണതാവുമെന്ന് കരുതുന്നു. തിരൂരിൽനിന്നെത്തിയ ഫയർഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. പെയിൻറിങ് തൊഴിലാളിയാണ്. മാതാവ്: ആമിന. സഹോദരങ്ങൾ: അബ്ദുനാസർ (കോൺട്രാക്ടർ), സുമയ്യ. TGI OBIT KINARIL VEENU MARICHU MUSTHAFA
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.