പെരിന്തല്‍മണ്ണ: ട്രെയിനിൽനിന്നിറങ്ങുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി വായനശാല ഭദ്രാലയത്തില്‍ വി.പി. സുകുമാരന്‍ (57) ആണ് മരിച്ചത്. കാനറ ബാങ്ക് മേലാറ്റൂര്‍ ശാഖയില്‍ ഉദ്യോഗസ്ഥനാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ചെറുകര െറയില്‍വേ സ്‌റ്റേഷനിലാണ് അപകടം. വാടാനാംകുറിശ്ശിയില്‍നിന്നും കുന്നപ്പള്ളിയിലേക്ക് മടങ്ങുകയായിരുന്നു. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍വഴുതി വീണതാണെന്നാണ് കരുതുന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ഏഴോടെ മരിച്ചു. ഭാര്യ: സുഭദ്ര. മകള്‍: നയന (ടെക്‌നോ പാര്‍ക്ക്, തിരുവനന്തപുരം). theevandi maranam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.