ഇന്ധനവിലയിൽ സർക്കാറിന് പങ്കില്ല -ബി.ജെ.പി ന്യൂഡൽഹി: ഇന്ധനവില നിശ്ചയിക്കുന്നതിൽ സർക്കാറിന് പങ്കില്ലെന്ന വാദം ആവർത്തിച്ച് ബി.ജെ.പി. വീണ്ടും പ്രതിപക്ഷത്തിെൻറ ഭാരത ബന്ദിനോടുള്ള പ്രതികരണമായാണ് ബി.ജെ.പി നിലപാട് ആവർത്തിച്ചത്. പ്രതിപക്ഷ സമരം പരാജയമായിരുന്നുവെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര സാഹചര്യങ്ങൾ കൊണ്ടാണ് വില ഉയരുന്നത്. അസംസ്കൃത എണ്ണ വിലയുടെ ഏറ്റക്കുറച്ചിലുകൾക്ക് അനുസൃതമായി വില പുതുക്കുന്നത് എണ്ണക്കമ്പനികളാണ്. സർക്കാറിന് ഇക്കാര്യത്തിൽ നിയന്ത്രണമില്ല. അതേസമയം, ഇന്ധന വിലക്കയറ്റത്തിനെതിരായ ജനരോഷത്തിെൻറ പശ്ചാത്തലത്തിൽ ബി.െജ.പി അധ്യക്ഷൻ അമിത് ഷാ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി വിഷയം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.