സീതാമർഹി: പണം തട്ടിപ്പറിച്ചെന്ന് ആരോപിച്ച് ബിഹാറിൽ ആൾക്കൂട്ടത്തിെൻറ മർദനമേറ്റ യുവാവ് മരിച്ചു. സീതാമർഹി ജില്ലയിലെ റാംനഗര ഗ്രാമത്തിലാണ് സംഭവം. തെൻറ പണം തട്ടിപ്പറിച്ച് ഒാടിയെന്ന ഒരു വാൻ ഡ്രൈവറുടെ ആരോപണത്തെ തുടർന്ന് രൂപേഷ് ജാ എന്ന 24കാരനെ ഒാടിക്കൂടിയ ജനം മർദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രൂപേഷിനെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തെൻറ പണം കൈക്കലാക്കി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് വാൻ ഡ്രൈവർ മൊഴി നൽകിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, വാനിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ രൂപേഷ് ഡ്രൈവറുമായി തർക്കമുണ്ടായെന്നും ഇതേതുടർന്നാണ് മർദനമുണ്ടായതെന്നും ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.