നിലമ്പൂർ: ഡി.വൈ.എഫ്.ഐ നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിക്കലും പഠനോപകരണങ്ങളുടെ വിതരണവും നടത്തി. 'മഴവില്ല്' എന്ന പേരിൽ നഗരസഭയിലെ 600 കുട്ടികൾക്കാണ് നോട്ടുപുസ്തകം വിതരണം ചെയ്തത്. മലയോര വികസന സമിതി സംസ്ഥാന പ്രസിഡൻറും മേരിമാത ഹയർ എഡ്യുക്കേഷൻ ഗൈഡൻസ് ട്രസ്റ്റ് ഉടമയുമായ സിബി വയലിൻ പഠനോപകരണം വിതരണം ചെയ്തു. പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുഞ്ഞിട്ടിമാൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.റഹീം, ലോക്കൽ സെക്രട്ടറി വി.ടി. രഘുനാഥ്, എം. ചന്ദ്രമോഹനൻ, അരുൺ ദാസ്, മോഹനൻ, ഹരിദാസൻ എന്നിവർ സംസാരിച്ചു. പടം:4- ഡി.വൈ.എഫ്.ഐ നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിക്കലും പഠനോപകരണങ്ങളുടെ വിതരണവും മേരിമാത ഡയറക്ടർ സിബി വയലിൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.