സ്ത്രീയുടെ ആത്​മാഭിമാനം പ്രകാശിപ്പിക്കുന്നതെല്ലാം പെണ്ണെഴുത്ത് ^ഖദീജ മുംതാസ്

സ്ത്രീയുടെ ആത്മാഭിമാനം പ്രകാശിപ്പിക്കുന്നതെല്ലാം പെണ്ണെഴുത്ത് -ഖദീജ മുംതാസ് സ്ത്രീയുടെ ആത്മാഭിമാനം പ്രകാശിപ്പിക്കുന്നതെല്ലാം പെണ്ണെഴുത്ത് -ഖദീജ മുംതാസ് പെരിന്തൽമണ്ണ: പെണ്ണിന് മാത്രമായി ഒരെഴുത്തില്ലെന്നും സ്ത്രീയുടെ ആത്മാഭിമാനത്തെ പ്രകാശിപ്പിക്കുന്ന സാഹിത്യമെല്ലാം പെണ്ണെഴുത്താണെന്നും സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്. ഏലംകുളത്ത് നടക്കുന്ന യുവസാഹിത്യക്യാമ്പിൽ 'പ്രാന്തവത്കരിക്കപ്പെടുന്ന ദലിത്- സ്ത്രീ പക്ഷങ്ങൾ' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നാരായന്‍, മാധവന്‍ പുറച്ചേരി, അജിത്രി എന്നിവര്‍ സംസാരിച്ചു. 'മനുഷ്യനും പ്രകൃതിയും' സെഷനില്‍ ടി.പി. കുഞ്ഞിക്കണ്ണന്‍, ആഷാ മേനോന്‍, ഡോ. സി. ഗണേഷ്, ഡോ. ശശിധരന്‍ ക്ലാരി എന്നിവര്‍ സംസാരിച്ചു. അഷ്ടമൂര്‍ത്തി, ടി.കെ. ശങ്കരനാരായണന്‍, റഹ്മാന്‍ കിടങ്ങയം, എം.ബി. മിനി എന്നിവര്‍ കഥാനുഭവങ്ങള്‍ പങ്കുവെച്ചു. ഡോ. എസ്. സഞ്ജയ്, വി.പി. ഷൗക്കത്തലി, സീന ശ്രീവത്സൻ, സി.പി. ബൈജു, മണിലാല്‍ മുക്കൂട്ടുതറ, രമേഷ് വട്ടിങ്ങാവിൽ, എം.എം. സചീന്ദ്രന്‍ എന്നിവർ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് സമാപിക്കും. PMNA M 3 ഏലംകുളത്ത് യുവ സാഹിത്യക്യാമ്പിലെ സെമിനാര്‍ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.