വി.ടി. ബല്‍റാം എം.എൽ.എക്കെതിരെ കരിങ്കൊടി പ്രതിഷേധം

ആനക്കര: എ.കെ.ജിയെ അധിക്ഷേപിച്ചതിനെ ചൊല്ലി വി.ടി. ബല്‍റാം എം.എല്‍.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തൃത്താല മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വ്യാഴാഴ്ച രാവിലെ അരിക്കാട് എല്‍.പി സ്‌കൂളിലായിരുന്നു എം.എല്‍.എയുടെ ആദ്യത്തെ പരിപാടി നിശ്ചയിച്ചിരുന്നത്. ഇവിടെ സി.പി.എം പട്ടിത്തറ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് പ്രകടനവും യോഗവും നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി.പി. റസാക്ക്, ടി.പി. മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി പി. ദിവാകരന്‍, കെ.എ. ഷംസു, എ.വി. മോഹനന്‍, കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പറക്കുളം ഗവ. എം.ആര്‍.എസില്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയപ്പേള്‍ കപ്പൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. ലോക്കല്‍ സെക്രട്ടറി എം.പി. കൃഷ്ണന്‍, കെ. രാജന്‍, വി.കെ. മനോജ്കുമാര്‍, മനുലാല്‍, കെ. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പട്ടിശേരി ജി.ജെ.ബി സ്‌കൂളില്‍ ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.പി. കുഞ്ഞുണ്ണി, ടി.എം. കുഞ്ഞുകുട്ടന്‍, പി.ആര്‍. കുഞ്ഞുണ്ണി, കെ.ആര്‍. വിജയമ്മ എന്നിവര്‍ സംസാരിച്ചു. ചിത്രം എം,എല്‍.എ ) ചാലിശ്ശേരി പട്ടിശേരിയില്‍ വി.ടി. ബല്‍റാം എം.എല്‍.എക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.