വടക്കുംപറമ്പിൽ കുടുംബസംഗമം ഏപ്രിൽ 24ന്

തിരൂരങ്ങാടി: ജില്ലക്കകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്ന വടക്കുംപറമ്പിൽ കുടുംബം 'ഒത്തൊരുമ -2018' പേരിൽ ഏപ്രിൽ 24ന് ചൊവ്വാഴ്ച കുടുംബസംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ നന്നമ്പ്ര തെയ്യാല മഹർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ആറ് സെഷനുകളിലായാണ് സംഗമം. പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രമുഖർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ വി.പി. മുസ്തഫ, സെയ്തലവി ഹാജി, റഷീദ്, സെയ്തലവി, നൗഫൽ, സെയ്തലവി എന്നിവർ പങ്കെടുത്തു. ഫോൺ: 9447320224, 9656203739.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.