ചങ്ങാതിക്കൂട്ടം പൂർവ വിദ്യാർഥി സംഗമം

മലപ്പുറം: ഗവ. മോഡൽ ഹൈസ്കൂൾ 1990-91 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർഥികൾ 26 വർഷങ്ങൾക്ക് ശേഷം വിദ്യാലയത്തിൽ ഒത്തുചേർന്നു. ചങ്ങാതിക്കൂട്ടം എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മിറ്റി രൂപവൽക്കരിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിലെ പ്രവർത്തനരഹിതമായ ഫാനുകളും മറ്റും നന്നാക്കാനും രോഗികൾക്ക് കുടിവെള്ളം ഒരുക്കാനും തീരുമാനിച്ചു. സംഗമം പി.ടി.എ പ്രസിഡൻറ് എം.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. കെ.ടി. ബഷീർ, ഒ.പി. സമീർ, അസ്ലം, പി.പി. മജീദ്, മുസ്തഫ മാടമ്പി, കോയ കൈനോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.