കൊണ്ടോട്ടി മത്സ്യമൊത്ത വിതരണ കേന്ദ്രം: രണ്ടാംതവണയും ലേലത്തിന്​ ആളില്ല

കൊണ്ടോട്ടി: നഗരത്തിലെ മത്സ്യമൊത്ത വിതരണകേന്ദ്രത്തി​െൻറ നടത്തിപ്പിന് രണ്ടാമത്തെ പരസ്യലേലത്തിലും ആളില്ല. ഒടുവിൽ ഹൈകോടതി വിധി വരുന്നതുവരെ നഗരസഭ നേരിട്ട് പിരിവ് നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ നടന്ന രണ്ടാമത്തെ ലേലത്തിൽ ഒരു സീൽഡ് ടെൻഡർ മാത്രമാണ് ലഭിച്ചത്. 5.11 ലക്ഷമായിരുന്നു ഇതിലെ തുക. ഇത് അടിസ്ഥാന നിരക്കായ 13.26 ലക്ഷം രൂപയെക്കാൾ കുറവായതിനാൽ ഉച്ചക്കുശേഷം ചേർന്ന കൗൺസിൽ യോഗം തള്ളി. ഒടുവിൽ നിലവിലുള്ള കരാറുകാർ ഹൈകോടതിയിൽ നൽകിയ കേസിൽ അന്തിമ തീരുമാനം വരുന്നതുവരെ മാർക്കറ്റിൽനിന്ന് നേരിട്ട് തുക പിരിക്കുന്നതിന് റവന്യൂ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ലേലത്തിലും ആരും പെങ്കടുത്തിരുന്നില്ല. അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ലേലത്തിന് അംഗീകാരം ലഭിക്കുകയെന്ന് ഹൈകോടതിയുടെ താൽക്കാലിക ഉത്തരവ് വന്നിട്ടുണ്ട്. ഇതാണ് ലേലത്തിൽ ആരും പെങ്കടുക്കാതിരിക്കാനുള്ള കാരണം. അതേസമയം, പരസ്യലേലത്തിനായി നഗരസഭ ഭരണസമിതി ഉൾപ്പെടുത്തിയ നിബന്ധനയാണ് തിരിച്ചടിയായതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ലേലത്തിൽ പെങ്കടുക്കുന്നവർക്ക് നഗരസഭയുമായി കുടിശ്ശികയുണ്ടാകരുതെന്നായിരുന്നു നിബന്ധന. ഇൗ വിഷയത്തിൽ നിലവിലുള്ള കരാറുകാർ ഹൈകോടതിയെ സമീപിച്ചതോടെയാണ് ഏപ്രിൽ ഒന്ന് മുതൽ പുതിയ കരാറുകാർക്ക് നൽകാനുള്ള നീക്കം പരാജയെപ്പട്ടത്. ലേലത്തിൽ പെങ്കടുക്കുന്നതിൽനിന്ന് കുടിശ്ശികക്കാരെ മാറ്റിനിർത്തണമെന്ന നഗരസഭയുടെ നിബന്ധന തള്ളിയ കോടതി അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ലേലത്തിന് അംഗീകാരം ലഭിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. മുൻ ഭരണസമിതിയുടെ കാലത്ത് മാർക്കറ്റ് നവീകരണത്തിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. ഇതി​െൻറ എസ്റ്റിമേറ്റ് അടക്കം തയാറായെങ്കിലും പുതിയ ഭരണസമിതി നവീകരണത്തിൽനിന്ന് പിന്നാക്കം പോയി. നവീകരണ പ്രവൃത്തി പൂർത്തിയായതിനുശേഷം ലേലം വിളിക്കണമെന്നാണ് നിലവിലുള്ള കരാറുകാരുടെയും ഒരുവിഭാഗം തൊഴിലാളികളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.