അവസാന പരീക്ഷയും കഴിഞ്ഞ് മധുരം നുകർന്ന്​ അവർ പടിയിറങ്ങി

കുറ്റൂർ നോർത്ത്: വർണം പൂശലും കോഴിമുട്ടയേറും മഷിയൊഴിക്കലും ഇല്ല... പരസ്പരം കൈ കൊടുത്ത് അധ്യാപരോടും പി.ടി.എ ഭാരവാഹികളോടും കുശലം പറഞ്ഞ് സന്തോഷം പങ്കിട്ട് അവർ പടിയിറങ്ങി. കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളാണ് അവസാന പരീക്ഷയും കഴിഞ്ഞ് പക്വതയാർന്ന പെരുമാറ്റത്തോടെ അക്ഷരമുറ്റത്തു നിന്നിറങ്ങിയത്. മാനേജ്മ​െൻറി​െൻറയും പി.ടി.എയുടെയും എസ്‌.എസ്‌.ജി.യുടെയും വകയായി വിദ്യാർഥികൾക്ക് മധുരവും നൽകിയിരുന്നു. നാട്ടുകാരും പി.ടി.എയും മാനേജ്മ​െൻറും കുട്ടികളെ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.