ടി.ബി റോഡിലെ മത്സ്യ^മാംസ മാർക്കറ്റ് മാറ്റണം

ടി.ബി റോഡിലെ മത്സ്യ-മാംസ മാർക്കറ്റ് മാറ്റണം ഒറ്റപ്പാലം: മഴപെയ്താൽ മലിനജലം നഗരപാതയിലേക്ക് തള്ളുന്ന ഒറ്റപ്പാലം ടി.ബി റോഡിലെ മത്സ്യ-മാംസ മാർക്കറ്റ് മാറ്റിസ്ഥാപിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വേനൽ മഴയുണ്ടാകുന്ന സാഹചര്യത്തിൽ മഴക്കാലം വരെ നീട്ടാതെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗര മധ്യത്തിലാണ് വൃത്തിഹീനമായ മാർക്കറ്റ് പ്രവർത്തിക്കുന്നത്. കിഴക്കേ തോട്ടുപാലത്തിനടുത്ത് നഗരസഭയുടെ പുതിയ മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സിലേക്ക് ഇത് മാറ്റണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായെങ്കിലും നടപടിയുണ്ടായിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡി​െൻറയും പാരിസ്ഥിതിക വകുപ്പി​െൻറയും അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സിറ്റിസൺ ഫോറം ആരോപിക്കുന്നു. കശാപ്പ് അവശിഷ്ടങ്ങളും മലിനജലവും റോഡിൽ പരന്നൊഴുക്കുന്നത് മഴക്കാലത്തെ പതിവ് കാഴ്ചയാണ്. കിഴക്കേ തോട്ടുപാലത്തെ മാർക്കറ്റ് കോംപ്ലക്സിലേക്ക് മാർക്കറ്റ് മാറ്റുമെന്ന് നിർമാണ ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഉദ്‌ഘാടനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപനം പ്രാവർത്തികമായിട്ടില്ല. ടി.ബി റോഡിലെ പഴയ മാർക്കറ്റ് കെട്ടിടം പൊളിച്ചു അവിടെ താഴത്തെനില വാഹന പാർക്കിങ്ങിന് സൗകര്യപ്പെടുത്തും വിധം ഒരു ബിസിനസ് ടവർ സ്ഥാപിക്കണമെന്ന സിറ്റിസൺ ഫോറത്തി​െൻറ ആവശ്യവും പരിഗണക്കപ്പെട്ടിട്ടില്ല. കച്ചവടക്കാരെ മാർക്കറ്റ് കോംപ്ലക്സിലേക്ക് പുനരധിവസിപ്പിക്കാൻ നഗരസഭ തയാറാകണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഫോറം യോഗം അറിയിച്ചു. അഡ്വ. ആർ.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.