പുഞ്ചപാടത്ത് കോഴിമാലിന്യം തള്ളി ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിലെ പുഞ്ചപ്പാടം 19ന് സമീപം റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കോഴിമാലിന്യം തള്ളി. ശനിയാഴ്ച രാത്രിയാണ് കോഴി മാലിന്യം തള്ളിയത്. പഞ്ചായത്തിലെ റോഡരികിലും പുഴയോരങ്ങളിലും കോഴിമാലിന്യം തള്ളുന്നത് വർധിക്കുകയാണ്. രാത്രിയാണ് ജനവാസമില്ലാത്ത കേന്ദ്രങ്ങളിലാണ് മാലിന്യം തള്ളുന്നത്. പുഞ്ചപ്പാടം നിലവിളിക്കുന്ന് ഭാഗത്ത് കോഴി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ശങ്കർ, വാർഡ് അംഗം രാജിക, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തു. പൊലീസി​െൻറയും പൊതുജനങ്ങളുടെയും സഹകരണത്തോടെ മാലിന്യം തള്ളുന്നവരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.