ജറൂസലം പ്രവേശന സ്​മരണയിൽ ഒാശാന ഞായർ

മലപ്പുറം: യേശുക്രിസ്തുവി​െൻറ ജറൂസലം പ്രവേശനത്തി​െൻറ ഒാർമ പുതുക്കി ൈക്രസ്തവർ ഒാശാന ഞായർ ആചരിച്ചു. കഴുതപ്പുറത്തേറി ജറൂസലമിലേക്ക് വന്ന യേശുവിനെ ഒലിവ് ചില്ലകൾ വീശി ജനം വരവേറ്റതി​െൻറ ഒാർമ പുതുക്കി നാടെങ്ങും കുരുത്തോല പ്രദക്ഷിണം നടന്നു. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കുരുത്തോല വെഞ്ചരിപ്പും കുർബാനയും വചനസന്ദേശവും നടന്നു. വൈദികർ ആശിർവദിച്ച് നൽകിയ കുരുത്തോലയുമേന്തി നടന്ന പ്രദക്ഷിണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികൾ പെങ്കടുത്തു. ക്രിസ്തുവി​െൻറ പീഡാനുഭവവും കുരിശുമരണവും ഉയിർപ്പും അനുസ്മരിക്കുന്ന വിശുദ്ധ വാരാചരണത്തിനും ഞായറാഴ്ച തുടക്കമായി. മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയിൽ രാവിലെ ഏഴിന് തിരുകർമങ്ങൾ ആരംഭിച്ചു. വികാരി ഫാ. ചാക്കോ മേപ്പുറത്ത് നേതൃത്വം നൽകി. ചുങ്കത്തറ സ​െൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ തിരുകർമങ്ങൾക്ക് ഫാ. തോമസ് തുമ്പരം നേതൃത്വം നൽകി. നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിൽ വികാരി ഫാ. തോമസ് കച്ചിറയിലും ജോസ്ഗിരി സ​െൻറ് ജോസഫ് മലങ്കര ദേവാലയത്തിൽ വികാരി ഫാ. ആേൻറാ ഇടക്കുളത്തൂരും ശുശ്രൂഷക്ക് കാർമികനായി. പെരിന്തൽമണ്ണ പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ കുരുത്തോല വെഞ്ചരിപ്പോടെ തിരുകർമങ്ങൾ തുടങ്ങി. വിശുദ്ധ കുർബാനക്ക് വികാരി ഫാ. ഡോ. ജേക്കബ് കുത്തൂർ കാർമികത്വം വഹിച്ചു. വൈകീട്ട് ദിവ്യബലി നടന്നു. മലപ്പുറം സ​െൻറ് ജോസഫ് ചർച്ചയിൽ കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.