ക്ഷേത്ര മഹോത്സവം

കാളികാവ്: വെന്തോടന്‍പടി മലയാളം തമ്പുരാന്‍ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മുത്ത‍​െൻറ വരവോടെ ആരംഭിച്ചു. മലയാളം തമ്പുരാനാണ് ഇവിടെത്തെ പ്രതിഷ്ഠ. ഉപപ്രതിഷ്ഠയായി തമ്പുരാട്ടിയും. തമ്പുരാട്ടിക്ക് 250 മീറ്റര്‍ മാറി സ്വന്തം ക്ഷേത്രമുണ്ട്. പാണ്ടിക്കാട്, രാമനാട്ടുകര, ഐക്കരപ്പടി, കൊണ്ടോട്ടി, അരീക്കോട്, മുടപ്പിലാശ്ശേരി തുടങ്ങിയ ഉപമുത്തന്‍മാരും തമ്പുരാ‍​െൻറ സന്നിധിയിലെത്തും. ഒരോന്നിനെയും കോമരങ്ങള്‍, വാദ്യമേളങ്ങള്‍, താലമങ്കകള്‍, തമ്പുരാ‍​െൻറ കൊടി വാഹകര്‍, തെറ്റിക്കുട, വര്‍ണക്കുട, മുത്തുക്കുട അകമ്പടികളോടെ വിധി പ്രകാരം വഴിയില്‍ തേടിയെത്തി സന്നിധിയിലേക്ക് ആനയിക്കും. തിങ്കളാഴ്ച ഉച്ചക്ക് പുഴയിലേക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ടിന് പുറപ്പെടും. മേളപെരുക്കത്തോടെ വെടിക്കെട്ട് നടക്കും. ദീപാരാധനക്ക് ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ തിങ്കളാഴ്ച ഉത്സവം അവസാനിക്കും. ചൊവ്വാഴ്ച രാവിലെ പാണ്ടിക്കാട് മുത്തന്‍ തിരിച്ചെഴുന്നള്ളും. എളായി കാരി, ചാത്തുക്കുട്ടി, ചന്ദ്രന്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.