പൊന്നാനി നഗരസഭ 31ാം വാർഡ് ഇനി ശുചിത്വ വാർഡ്

പൊന്നാനി: നഗരസഭയിലെ 31ാം വാർഡ് ആദ്യ ശുചിത്വ വാർഡായി മാറി. ഏകദിന ശുചീകരണ യജ്ഞം വിപുലമായി നടന്നു. പൊന്നാനി നഗരസഭയിലെ മഴക്കാലപൂർവ ശുചീകരണത്തിന് മുമ്പേതന്നെ മാലിന്യ സംസ്കരണത്തി​െൻറ നല്ല പാഠങ്ങൾ എഴുതുകയാണ് 31ാം വാർഡ്. വാർഡ് കൗൺസിലറുടെയും വാർഡിലെ പൊതുജനങ്ങളുടെയും ആഭിമുഖ്യത്തിലാണ് വാർഡിനെ ശുചീകരിക്കാൻ രംഗത്തിറങ്ങിയത്. വിവിധ ടീമുകളായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാനുള്ള ബോർഡുകൾ സ്ഥാപിച്ചു. നഗരസഭയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സി.സി.ടി.വി കാമറകളും സ്ഥാപിക്കും. ഏകദിന ശുചീകരണ യജ്ഞം നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ.പി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. ഹസ്സൻകോയ, അയൽക്കൂട്ടംഗങ്ങൾ, നാട്ടുകാർ എന്നിവർ നേതൃത്വം നൽകി. 'സാഠ്മഹലിലെ മയിലുകൾ' നോവൽ ചർച്ച എടപ്പാൾ: ഈ വര്‍ഷത്തെ ഗുരുദേവന്‍ പുരസ്കാരം നേടിയ ഡോ. വി.കെ. മുഹമ്മദ്കുട്ടിയുടെ 'സാഠ്മഹലിലെ മയിലുകള്‍' എന്ന നോവലി​െൻറ ചര്‍ച്ചയും പുരസ്കാര സമര്‍പ്പണവും എടപ്പാള്‍ വള്ളത്തോള്‍ സഭാമണ്ഡലത്തില്‍ നടന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷത വഹിച്ചു . ഡോ. മുഹമ്മദ് കുട്ടിയെ ചാത്തനാത്ത് അച്യുതനുണ്ണി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രേമദാസ് ഇരുവള്ളൂർ, വിജു നായരങ്ങാടി, ഇ. ജയകൃഷ്ണൻ, നന്ദന്‍, ടി.വി. ശൂലപാണി, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, പി.വി. നാരായണന്‍, ഡോ. വി.കെ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.