കോടികൾ ചെലവഴിച്ച് നിർമിച്ച ചെക്ക്ഡാമുകൾ വറ്റി വരണ്ടു

നിലമ്പൂർ: കാർഷിക മേഖലയിൽ ജലസേചനം ഉറപ്പുവരുത്താനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുമായി ചാലിയാർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിർമിച്ച ചെക്കുഡാമുകൾ വറ്റിവരണ്ടു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ഹാഡ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടിയോളം രൂപ ചെലവഴിച്ച് പഞ്ചായത്തിലെ മൂേലപ്പാടം, അകംമ്പാടം, പെരുമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ തോടുകളിൽ ചെക്കുഡാമുകൾ നിർമിച്ചത്. അശാസ്ത്രീയമായാണ് ചെക്കുഡാമുകളുടെ നിർമാണമെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. വേനൽ ആരംഭത്തിൽ തന്നെ വറ്റിവരളുന്ന തോടുകളിൽ ചെക്ക് ഡാമുകൾ നിർമിക്കുന്നത് പ്രയോജനപ്രദമാവില്ലെന്നായിരുന്ന ആക്ഷേപം. 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പെരുമ്പത്തൂരിലെ ചെക്ക്ഡാം ജനുവരിയുടെ തുടക്കത്തിൽ തന്നെ വറ്റിവരണ്ടു. ചെക്ക്ഡാമിലെ വെള്ളം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർ വെട്ടിലായി. ജലസേചനം സാധ‍്യമാവാതെ വിളകൾ കരിഞ്ഞുണങ്ങുന്നത് കണ്ണീരോടെ നോക്കിനിൽക്കുകയാണ് കർഷകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.