നിലമ്പൂര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്​റ്റേഷൻ: ഭൂമിയുടെ സർവേ നടപടി പൂർത്തിയായി

നിലമ്പൂർ: നിലമ്പൂർ ഫയർ ആന്‍ഡ് റസ്ക‍്യൂ സ്റ്റേഷന് വെളിയംതോട് ജവഹര്‍ കോളനി പരിസരത്ത് കണ്ടെത്തിയ ഭൂമിയുടെ സർവേ നടപടി പൂർത്തീകരിച്ചു. സ്വന്തമായി കെട്ടിടം നിര്‍മിക്കാനും അനുബന്ധ സൗകര‍്യങ്ങൾക്കും വേണ്ട 60 സ​െൻറ് സ്ഥലമാണ് റവന‍്യൂ ഉദ‍്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തി അതിരിട്ടത്. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള 27 ഏക്കർ സ്ഥലത്തുള്ള ഭൂമിയിൽനിന്നാണ് 60 സ​െൻറ് അളന്ന് കണ്ടെത്തിയത്. ബ്ലോക്ക് 90ൽപ്പെട്ട 85/6 നമ്പർ സർവേ ഭൂമിയാണിത്. ഇവിടെ കെട്ടിടം നിർമിക്കാൻ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഫയർ ഉപകരണങ്ങളും മറ്റും വാങ്ങാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. സർവേ റിപ്പോർട്ട് തഹസിൽദാർ വഴി അടുത്ത ദിവസംതന്നെ ജില്ല കലക്ടർക്ക് കൈമാറും. പി.വി. അന്‍വർ എം.എൽ.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ ഫയർസ്റ്റേഷന് ഭൂമി അനുവദിച്ചതായി മറുപടി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പി.വി. അൻവർ നിലമ്പൂർ തഹസിൽദാർക്ക് നേരിട്ട് കൈമാറിയിരുന്നു. 2005ലാണ് നിലമ്പൂരിൽ ഫയർസ്റ്റേഷൻ അനുവദിച്ചത്. നഗരസഭയുടെ പഴയ കെട്ടിടത്തി‍​െൻറ പരിമിതിക്കുള്ളിലായിരുന്നു നീണ്ട 12 വര്‍ഷം സ് റ്റേഷൻ പ്രവർത്തിച്ചിരുന്നത്. ഇതിനിടയിൽ കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ നഗരസഭ ആവശ‍്യപ്പെടുകയും ചെയ്തു. നിലമ്പൂരിന് ഫയർസ്റ്റേഷൻ നഷ്ടമാകുന്ന സാഹചര‍്യത്തിലാണ് സ്വന്തമായി സ്ഥലവും അതിൽ കെട്ടിടവും നിർമിക്കാൻ സർക്കാറി‍​െൻറ അനുമതി ലഭിച്ചത്. തഹസിൽദാർമാരായ പി. ജയചന്ദ്രൻ, സുഭാഷ് ചന്ദ്രൻ, താലൂക്ക് സർവേയർമാരായ പി. രാജീവ്, എം. ലുക്മാൻ, എസ്. ശ്രീകല, സി. മുസ്തഫ എന്നിവരാണ് സർവേ നടപടികൾ പൂർത്തീകരിച്ചത്. നഗരസഭ കൗൺസിലർ എൻ. വേലുകുട്ടി, നിലമ്പൂർ ഫയർ ഓഫിസർ എം. അബ്ദുൽ ഗഫൂർ, മറ്റു ഫയർ ജീവനക്കാരും സർവേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.