ഹയർ സെക്കൻഡറി ഫിസിക്​സ്​ ചോദ്യം ചോർന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന്​ മന്ത്രി

തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി പരീക്ഷയുടെ ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഇക്കാര്യം അറിഞ്ഞയുടന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കി. പരീക്ഷ കഴിഞ്ഞതി​െൻറ അടുത്തദിവസമാണ് ഫിസിക്‌സി​െൻറ ചോദ്യപേപ്പറിലെ ചോദ്യങ്ങളിൽ ചിലതുള്‍പ്പെടുന്ന കൈകൊണ്ട് എഴുതിയ ചോദ്യപേപ്പര്‍ ജില്ല കോ-ഓഡിനേറ്റര്‍ക്ക് വാട്ട്‌സ്ആപ് സന്ദേശത്തിലൂടെ ലഭിച്ചത്. ജില്ല കോ-ഓഡിനേറ്റര്‍ ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ക്ക് കൈമാറി. ഇത് ചോര്‍ന്നത് പരീക്ഷക്ക് മുമ്പാണോ, ശേഷമാണോ എന്നറിയാനായി ഡയറക്ടര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സൈബര്‍ സെല്‍ കേസെടുത്ത് ഡിവൈ.എസ്.പി അന്വേഷിക്കുന്നുണ്ട് പരാതി ലഭിക്കുന്നതിന് മുമ്പ് സ്വമേധയാ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. ചോര്‍ച്ച എന്ന നിലയില്‍ പ്രചാരണം നടക്കുന്നുണ്ട്. 2017ലെ ഗണിത ചോദ്യപേപ്പര്‍ ചോര്‍ന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.