ആരോഗ്യ^കായിക വിദ്യാഭ്യാസം നിർബന്ധമാക്കണം ^ഫിസിക്കൽ എജുക്കേഷൻ അസോ.

ആരോഗ്യ-കായിക വിദ്യാഭ്യാസം നിർബന്ധമാക്കണം -ഫിസിക്കൽ എജുക്കേഷൻ അസോ. മലപ്പുറം: ആരോഗ്യ-കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കുക, നിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, ഹയർ സെക്കൻഡറിയിൽ കായികാധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിപ്പാർട്മ​െൻറൽ ഫിസിക്കൽ എജുക്കേഷൻ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് നിവേദനം നൽകി. പാഠപുസ്തകവും പരീക്ഷയും നിലവിലുണ്ടെങ്കിലും 2500ഓളം കായികാധ്യാപകർ മാത്രമാണ് സർവിസിലുള്ളതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറായി എം. സുനിൽ കുമാറിനെയും (തിരുവനന്തപുരം) സെക്രട്ടറിയായി വി. സജാത് സാഹിറിനെയും (മലപ്പുറം) തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.