പ്രതിമാസ വരുമാനം 2500 രൂപ; മദ്​റസ അധ്യാപകന്​ ബി.പി.എല്‍ കാര്‍ഡ്​ നൽകണമെന്ന്​ ന്യൂനപക്ഷ കമീഷന്‍

മലപ്പുറം: പ്രതിമാസ വരുമാനം 2500 രൂപയാണെങ്കിലും തൊഴില്‍ സംബന്ധമായ മാര്‍ക്ക് നല്‍കിയതിലെ പിഴവിനെ തുടർന്ന് ബി.പി.എൽ കാർഡിന് പുറത്തായ മദ്റസ അധ്യാപകൻ കാർഡിന് അർഹനാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍. പെരുമ്പുഴ മണിപ്പറമ്പ് സൈതലവി നൽകിയ പരാതിയിലാണ് ജില്ല പൊതുവിതരണ കേന്ദ്രം അധികൃതര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇദ്ദേഹത്തിന് ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുണ്ടെന്നും കൂലിപ്പണിയെടുക്കുന്നവരേക്കാള്‍ താഴെയാണ് അപേക്ഷക​െൻറ പ്രതിമാസ വരുമാനമെന്നും കമീഷൻ നിരീക്ഷിച്ചു. മദ്റസ അധ്യാപകരുടെ വേതനത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫിസര്‍ കമീഷനെ അറിയിച്ചിട്ടുണ്ട്. എ.പി.എല്‍ കാര്‍ഡ് മാറ്റിക്കിട്ടണമെന്ന ആവശ്യവുമായെത്തിയ വിവാഹമോചിതയായ വഴിക്കടവ് സ്വദേശിക്ക് പൊതുവിഭാഗത്തില്‍ സബ്‌സിഡി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫിസര്‍ കമീഷനെ അറിയിച്ചു. ജൂണില്‍ റാങ്ക് ലിസ്റ്റി​െൻറ കാലാവധി തീരുമെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി ചമ്രവട്ടം സ്വദേശി അയിഷാബീവി നല്‍കിയ പരാതിയിൽ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ഒഴിവുകള്‍ എത്രയുംപെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയോട് കമീഷന്‍ ആവശ്യപ്പെടും. 2005 മുതല്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് ചെറിയമുണ്ടം സ്വദേശി ഖാസ്മി നല്‍കിയ പരാതിയിലും കമീഷൻ നടപടിയെടുത്തു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 45 പരാതികളാണ് പരിഗണിച്ചത്. 17 കേസുകള്‍ തീര്‍പ്പാക്കി. പി.എസ്.സി നിയമനം, റേഷന്‍കാര്‍ഡ്, പൊലീസ് നടപടികള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് കൂടുതലെത്തിയതെന്ന് ചെയര്‍മാന്‍ പി.കെ. ഹനീഫ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.