ഹരിത കർമ സേന പരിശീലനം പൂർത്തിയാക്കി

അഗളി: അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിൽ നിന്നായി 60ഓളം വരുന്ന ഹരിത കർമ സേനാംഗങ്ങൾക്ക് പരിശീലനം പൂർത്തിയാക്കി. പരിശീലന രണ്ടാംഘട്ട പരിപാടിയുടെ ഉദ്ഘാടനം അഗളി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം അംഗം മുഹമ്മദ് ജാഗീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പരമേശ്വരൻ, രേണുക മുകദാസ്, മിനി രാജൻ, ശുചിത്വമിഷൻ റിസോഴ്സ്പേഴ്സന്മാരായ കെ. പ്രതാപൻ, രാധാകൃഷ്ണകുറുപ്പ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.