വ്യാജ യുനാനി സർട്ടിഫിക്കറ്റ്​: കുറ്റക്കാരെ പുറത്തുകൊണ്ടുവരണം ^സമരസമിതി

വ്യാജ യുനാനി സർട്ടിഫിക്കറ്റ്: കുറ്റക്കാരെ പുറത്തുകൊണ്ടുവരണം -സമരസമിതി മലപ്പുറം: വ്യാജ യുനാനി സർട്ടിഫിക്കറ്റ് റാക്കറ്റിനെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് വ്യാജ യുനാനി വിരുദ്ധ സമര സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് തട്ടിപ്പിൽ, കാപ്പ ചുമത്തപ്പെട്ട് അറസ്റ്റിലായ നിലമ്പൂരിലെ തുപ്പിനിക്കാടൻ ജംഷീറി​െൻറ പങ്ക് പരിശോധിക്കണം. ഇദ്ദേഹം കൊേണ്ടാട്ടി, മലപ്പുറം എന്നിവിടങ്ങളിൽ യോഗം വിളിച്ചുകൂട്ടുകയും യുനാനി സർട്ടിഫിക്കറ്റിന് ഭീമമായ തുക പലരിൽനിന്നായി പിരിച്ചെടുക്കുകയും ചെയ്തതിന് തെളിവുണ്ടെന്നും ചെയർമാൻ കെ. മോയിൻ ബാപ്പുഹാജി, രാമദാസ് വേങ്ങേരി, ടി.വി. ബാലൻ, ഹംസ പാഞ്ചീരി എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.