പ്രാഥമിക അഗ്​നിസുരക്ഷ പരിശീലനം

കരുളായി: കെ.എം.ഒ ഇംഗ്ലീഷ് ഹൈസ്‌കൂള്‍, നിലമ്പൂര്‍ അഗ്നിശമന സേന എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രാഥമിക അഗ്നിസുരക്ഷ പരിശീലനവും രക്തദാതാക്കളുടെ ഫോറം രൂപവത്കരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. മനോജ് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ. സലീം ക്ലാസെടുത്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് പി.ടി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ പൂഴിക്കുത്ത്, ലിസി ജോസ്, പ്രധാനാധ്യാപകന്‍ ഇ. ഭാസ്‌കരന്‍, ടി.പി. സിദ്ദീഖ്, കണ്ണന്‍കുളവന്‍ ബാപ്പുട്ടി, നാസര്‍ കക്കോടന്‍, ഇ.കെ. അസൈനാര്‍, സി. ജമാല്‍, കെ. അബ്ദു, മജീദ്, വി. അനീഷ്, വി.എസ്. നിധീഷ്, രാജശ്രീ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.