കിഴക്കേത്തല സ്​റ്റാൻഡിൽ ബസ് നിർത്താനിടമില്ല

കരുവാരകുണ്ട്: നിർമാണ വസ്തുക്കളും സ്വകാര്യ വാഹനങ്ങളും കൈയടക്കിയ കിഴക്കേത്തല സ്റ്റാൻഡിൽ ബസ് നിർത്താൻ ഇടമില്ല. സ്റ്റാൻഡിലെ ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് രണ്ടാം നിലയുടെ പ്രവൃത്തി നടക്കുന്നുണ്ട്. ഇതിനാവശ്യമായ മെറ്റൽ, പാറപ്പൊടി എന്നിവ ഒരു ഭാഗത്ത് മാസത്തോളമായി കൂട്ടിയിട്ടിരിക്കുകയാണ്. ഈ ഭാഗത്ത് ബസുകൾ നിർത്താൻ ആവുന്നില്ല. സ്റ്റാൻഡിനകത്ത് കടകളും കംഫർട്ട് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. ഇവയിലേക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളും സ്റ്റാൻഡിനകത്താണ് പാർക്ക് ചെയ്യാറുള്ളത്. ഇതെല്ലാം കൂടിയാവുമ്പോൾ യാത്രക്കാരെ ഇറക്കാനോ ബസുകൾ തിരിക്കാനോ പോലും കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഇരുചക്ര വാഹനങ്ങൾ സ്റ്റാൻഡിനകത്ത് അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങളുമുണ്ടാക്കുന്നു. നിർമാണ വസ്തുക്കൾ അടിയന്തരമായി നീക്കണമെന്നും ഇതര വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.