വഴിയോര കച്ചവടക്കാരെ ആട്ടിയോടിക്കൽ നയം അവസാനിപ്പിക്കണം ^എ.ഐ.ടി.യു.സി

വഴിയോര കച്ചവടക്കാരെ ആട്ടിയോടിക്കൽ നയം അവസാനിപ്പിക്കണം -എ.ഐ.ടി.യു.സി തിരൂരങ്ങാടി: ചിലരുടെ താൽപര്യസംരക്ഷണത്തിനായി വഴിയോര കച്ചവട തൊഴിലാളികളെ ആട്ടിയോടിക്കുന്ന ഉദ്യോഗസ്ഥ നിലപാട് അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ എ.ആർ നഗർ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. എം.പി. സ്വാലിഹ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.പി. ലെനിൻ ദാസ്, കെ. മൊയ്‌തീൻ കോയ, ജനാർദനൻ എന്നിവർ സംസാരിച്ചു. എൻ. ഇസ്മായിൽ സ്വാഗതവും റിയാസ് കുതിരോടത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.പി. സ്വാലിഹ് തങ്ങൾ (പ്രസി.), റിയാസ് കുതിരോടത്ത് (വൈസ് പ്രസി.), പി.എം. മുസ്തഫ (സെക്ര.), ഇസ്മായിൽ നരിക്കോടൻ (ജോ. സെക്ര.), അശ്റഫ് തോട്ടശ്ശേരി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.