പ്രവാസി സേവ കേന്ദ്ര ഉദ്ഘാടനം ചെയ്തു

വെളിയങ്കോട്: വെളിയങ്കോട് ചങ്ങാടം റോഡിന് സമീപം സംസ്ഥാന പ്രവാസിക്ഷേമ വികസന സഹകരണ സംഘത്തി​െൻറ പ്രവാസി സേവ കേന്ദ്രം സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ നിർവഹിച്ചു. വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബീരാൻകുട്ടി ആദ്യ അപേക്ഷ ആരിഫിൽ നിന്ന് സ്വീകരിച്ചു. വാർഡ് അംഗം ഷാജിറ മനാഫ്, ഫൗസിയ വടക്കേപ്പുറത്ത്, പി.കെ. ഖലീമുദ്ദീൻ, സുനിൽ കാരാട്ടേൽ, രതീഷ് ഊപ്പാല, എം.എ. റസാഖ് എന്നിവർ പങ്കെടുത്തു. പൊന്നാനിയുടെ ഇതിഹാസം ഇന്ന് നാടിന് സമർപ്പിക്കും പൊന്നാനി: 'പൊന്നാനി ഒരു ഇതിഹാസ പൈതൃകത്തി​െൻറ സുവർണരേഖ' എന്ന ദേശ ചരിത്രപുസ്തകം ഞായറാഴ്ച വൈകീട്ട് അഞ്ചിന് പൊന്നാനി അഴിമുഖത്ത് നാടിന് സമർപ്പിക്കും. എം.ജി.എസ്. നാരായണൻ കാർമികത്വം വഹിക്കും. പി. ശ്രീരാമകൃഷ്ണൻ, വി.വി. ഹരിദാസ്, മഖ്ദൂം മുത്തുക്കോയ തങ്ങൾ, പരമേശ്വരരാജ, സി.പി. മുഹമ്മദ്കുഞ്ഞി എന്നിവർ സംബന്ധിക്കും. പൊന്നാനി പൗരസമൂഹസഭ എന്ന സാമൂഹികകൂട്ടായ്മയാണ് പ്രാദേശികമായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പൊന്നാനി വാട്ടർ അതോറിറ്റി ഓഫിസ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു പൊന്നാനി: ഒന്നര മാസത്തോളമായി മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയിൽ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ടും തടസ്സം പരിഹരിക്കാനോ ബദൽ മാർഗങ്ങൾ സ്വീകരിക്കാനോ തയാറാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൊന്നാനി അസംബ്ലി കമ്മിറ്റി പൊന്നാനി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. റവന്യു സംവിധാനത്തെയും തദ്ദേശ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ജനങ്ങൾക്ക് ബദൽ സംവിധാനം ഒരുക്കേണ്ട സ്ഥലം എം.എൽ.എയുടെ സമീപനം ജനവിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഒരാഴ്ചക്കകം പ്രശ്നം പരിഹരിക്കുമെന്ന അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പിനാൽ ഉപരോധം അവസാനിപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ തൽസ്ഥിതി തുടർന്നാൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് പാർലിമ​െൻറ് വൈസ് പ്രസിഡൻറ് മുസ്തഫ വടമുക്ക് അഭിപ്രായപ്പെട്ടു. പ്രസിഡൻറ് മുനീർ മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ഇ.ആർ. ലിജേഷ്, റിയാസ് പറഞ്ഞി, യൂസഫ് പുളിക്കൽ, ദർവേഷ് പൊന്നാനി, രഞ്ജിത്ത് അടാട്ട്, വിപീഷ് ഈഴുവത്തിരുത്തി, ഷിജിൽ മുക്കാൽ, വിനു എരമംഗലം, പ്രശാന്ത് ഈഴുവത്തിരുത്തി, ജയറാം എരമംഗലം, ഗോപകുമാർ, റിയാസ് പാലപ്പെട്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.