അനുമതിയില്ലെങ്കിൽ റോഡിലെ ബോർഡുകൾ തദ്ദേശസ്ഥാപനങ്ങൾക്കും നീക്കാം

മഞ്ചേരി: പൊതുസ്ഥലങ്ങളിൽ റോഡിലേക്കിറക്കി സ്ഥാപിച്ച ബോർഡുകളും ബാനറുകളും കട്ടൗട്ടുകളും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് എടുത്തുമാറ്റാമെന്ന് തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉത്തരവിറക്കി. രാഷ്ട്രീയപാർട്ടികളും സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിൽ പരസ്യബോർഡുകളും ബാനറുകളും സ്ഥാപിച്ചത് അനുമതിയോടെയാണോയെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പരിശോധിക്കണമെന്നും നിർദേശിച്ചു. 1994ലെ പഞ്ചായത്ത് രാജ് ആക്ട് 209 (സി) പ്രകാരം ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തുകൾക്കും 1994ലെ മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 275 പ്രകാരം നഗരസഭ, കോർപറേഷൻ ഭരണസമിതികൾക്കും ഇടപെടാം. തങ്ങളുടെ അനുമതിയോെടയല്ല ഇവ സ്ഥാപിച്ചതെങ്കിൽ പൊതുമരാമത്ത് റോഡ് വക്കിലായാലും നീക്കാം. ബോർഡുകൾ സ്ഥാപിക്കാൻ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.