പ്രഥമ ദത്തെടുക്കല്‍ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ രണ്ടിന്

മലപ്പുറം: ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ പദവി ലഭിച്ച ജില്ലയിലെ പ്രഥമ ദത്തെടുക്കല്‍ കേന്ദ്രം ഏപ്രില്‍ രണ്ടിന് രാവിലെ 11ന് ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മൈലപ്പുറത്ത് വാടകകെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. നിലവില്‍ കാളമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം കൂടുതൽ സൗകര്യത്തോടെയാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ രണ്ടാമത്തെ ദത്തെടുക്കല്‍ കേന്ദ്രത്തി​െൻറ പദവി ലഭിച്ച സ്ഥാപനമാണിത്. ഉപേക്ഷിക്കപ്പെടുന്ന അഞ്ചു വയസ്സില്‍ കുറവ് പ്രായമുള്ള കുട്ടികളെ സംരക്ഷിക്കാനും നടപടി ക്രമങ്ങള്‍ക്ക് വിധേയമായി ദത്തെടുക്കാനും സംവിധാനമുണ്ട്. ഉദ്ഘാടന ചടങ്ങിനായി ജില്ല കലക്ടര്‍ അമിത് മീണ ചെയര്‍മാനായി സംഘാടകസമിതി രൂപവത്കരിച്ചു. സി. വിജയകുമാര്‍ കണ്‍വീനറും ശിശുക്ഷേമസമിതി ജില്ല സെക്രട്ടറി വി.ആര്‍. യശ്പാല്‍ ട്രഷററുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.