പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസന പദ്ധതികളുമായി പൊന്നാനി നഗരസഭ വികസന സെമിനാർ

പൊന്നാനി: 13ാം പഞ്ചവത്സര പദ്ധതി 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള പൊന്നാനി നഗരസഭയുടെ വികസന സെമിനാർ സംഘടിപ്പിച്ചു. ഏകദേശം 24 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളുടെ കരട് പദ്ധതി രേഖക്കാണ് സെമിനാറിൽ അംഗീകാരം ലഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനത്തിലും പ്രവാസി ക്ഷേമം മുൻനിർത്തിയതുമായ പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്. വർക്കിങ് ഗ്രൂപ്പുകൾ ചേർന്ന് ചർച്ച നടത്തി ഉരത്തിരിഞ്ഞ നിർദേശങ്ങളാണ് കരട് പദ്ധതി രേഖയായി സെമിനാറിൽ അവതരിപ്പിച്ചത്. അവതരിപ്പിക്കപ്പെട്ട കരട് പദ്ധതിരേഖയിൽ ഗ്രൂപ്പുകൾ തിരിഞ്ഞ് ചർച്ച നടത്തി നിർദേശങ്ങൾ കൂട്ടിച്ചേർത്തു. ഉയർന്ന നിർദേശങ്ങൾ കൂട്ടിച്ചേർത്ത് അന്തിമ പട്ടിക രേഖ തയാറാക്കി അടുത്ത കൗൺസിൽ പരിഗണനക്ക് സമർപ്പിക്കും. സർക്കാർ ഗൈഡ് ലൈൻ പ്രകാരം നിർവ്വഹണം നടത്താൻ കഴിയുമോയെന്ന് അടുത്ത കൗൺസിൽ തീരുമാനിക്കും. നഗരസഭ തയാറാക്കിയ 2018-19 വർഷത്തേക്കുള്ള അന്തിമ പട്ടിക രേഖ അടുത്ത ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന സെമിനാർ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ വി. രമാദേവി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ. ഷംസു കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ടി. മുഹമ്മദ് ബഷീർ, അഷ്റഫ് പറമ്പിൽ, റീന പ്രകാശ്, ഷീന സുദേശൻ, കൗൺസിലർമാരായ അബ്ദുനിസാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ.കെ. ജബ്ബാർ, ബാബുരാജ്, സി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി വി. അരുൺകുമാർ സ്വാഗതവും വി.ടി. പ്രിയ നന്ദിയും പറഞ്ഞു. ഭിന്നശേഷി ക്ഷേമത്തിനായി സ്പെഷൽ വാർഡ് സഭ ചേർന്നു പൊന്നാനി: ഭിന്നശേഷി ക്ഷേമത്തിനായി പൊന്നാനി നഗരസഭയിൽ സ്പെഷൽ വാർഡ് സഭ ചേർന്നു. 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷി പ്രത്യേക വാർഡ്സഭ ചേർന്നത്. പൊന്നാനി നഗരസഭ ബഡ്സ് റീഹാബിലിറ്റേഷൻ സ​െൻറർ, യു.ആർ.സി, എം.എസ്.എസ് സ്പെഷൽ സ്കൂൾ തുടങ്ങിയവയിൽനിന്നും വിവിധ വാർഡുകളിൽ നിന്നുമുള്ള 300 പേർ പങ്കെടുത്തു. ഭിന്നശേഷിക്കാരായവരും രക്ഷിതാക്കളും ചർച്ചയിൽ പങ്കെടുത്തു. വാർഡ് സഭയിൽ വന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് വികസന രേഖ തയാറാക്കി ബജറ്റിൽ ഉൾപ്പെടുത്തും. പൊന്നാനി നഗരസഭയിൽ ചേർന്ന യോഗം ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ. ഷംസു അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസറായ അംബിക പുതിരുത്തി, നഗരസഭ സെക്രട്ടറി വി. അരുൺകുമാർ എന്നിവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.