ബൈപാസ്: ഹൈകോടതിയെ സമീപിക്കുമെന്ന് കർഷകർ

കോട്ടക്കല്‍: ദേശീയപാത വികസനത്തി​െൻറ ഭാഗമായിവരുന്ന സ്വാഗതമാട്-പാലച്ചിറമാട് ബൈപാസിനെതിരെ തോട്ടുങ്ങല്‍ പാടശേഖര സമിതി വീണ്ടും ഹൈകോടതിയെ സമീപിക്കും. 300 ഏക്കറോളം പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡ് സമീപത്തെ ജനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പുതിയ വിജ്ഞാപനം വന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാമെന്നായിരുന്നു കോടതി ഉത്തരവ്. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് തോട്ടുങ്ങല്‍ പാടശേഖര സമിതി പ്രസിഡൻറ് അമ്പായപ്പുള്ളി ബാവ പറഞ്ഞു. തണ്ണീര്‍ത്തടങ്ങള്‍, കിണറുകള്‍, ചിറകള്‍ എന്നിവയെല്ലാം ബൈപാസ് മൂലം നഷ്ടമാകുമെന്നാണ് നാട്ടുകാരും കർഷകരും പറയുന്നത്. പാത വന്നാൽ നൂറോളം വീടുകളും അമ്പതേക്കറിലധികം കൃഷിഭൂമിയും നഷ്ടപ്പെടുമെന്നും ഇവർ അറിയിച്ചു. തോട്ടുങ്ങൽ പാടശേഖര സമിതി സെക്രട്ടറി കുഞ്ഞാണി, പൂഴിത്തറ സെയ്തലവി ഹാജി, മുഹമ്മദ് കുട്ടി ചങ്ങരച്ചോല, തൂമ്പത്ത് വീരാൻ കുട്ടി, കളത്തിങ്ങൽ കുഞ്ഞഹമ്മദ് ഹാജി മാസ്റ്റർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.