പിരിച്ചുവിടൽ: സ്വാശ്രയ കോളജ് ജീവനക്കാരുടെ സമരം തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പ്രധാന കവാടത്തിന് മുന്നിൽ സ്വാശ്രയ കോളജ് ജീവനക്കാരുടെ രാപകൽ സമരം ആരംഭിച്ചു. സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടുന്നതിൽ പ്രതിഷേധിച്ചാണ് സെൽ ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ സമരം. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. രാംദാസ് ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ. അബ്ദുൽ വഹാബ്, വി. സ്റ്റാലിൻ, വി.പി. സോമസുന്ദരൻ, അബ്ദുൽ അസീസ്, റിഷാദ് എന്നിവർ സംസാരിച്ചു. മൂല്യനിർണയവേതനം നൽകുക, സെനറ്റ് തെരെഞ്ഞടുപ്പിൽ വോട്ടവകാശം നൽകുക, സ്വാശ്രയ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.