പാലിയേറ്റിവിന് തണലേകാന്‍ പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി

കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി രൂപവത്കരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രകടനം നടത്തുന്ന ചോക്കാട് പെയിന്‍ ആന്‍ഡ് പാലിേയറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തണലേകാനാണ് പ്രവാസികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചത്. ഏരിയ സബ് കമ്മിറ്റികളുടെ രൂപവത്കരണത്തിലൂടെ പഞ്ചായത്തിലെ ഓരോ പ്രവാസികളിലേക്കും സാന്ത്വന ചികിത്സയുടെ മഹത് സന്ദേശം എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. ഭാരവാഹികൾ: ഫൈസല്‍ നീലാമ്പ്ര (ദുൈബ പ്രസി.), ഉസ്മാന്‍ തെക്കന്‍ (ദമ്മാം-ജന. സെക്ര.), സലാം മമ്പാട്ടുമൂല (ബഹ്‌റൈന്‍ -ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.