കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച്

വണ്ടൂർ: കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.എസ്.ഇ.ബി ഓഫിസ് മാർച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സലാം ഏമങ്ങാട് ഉദ്‌ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ സമയമായിട്ടും രണ്ട് ദിവസങ്ങളിലായി മേഖലയിൽ അടിക്കടി വൈദ്യുതി തടസ്സപ്പെടുകയാണെന്നും ഇത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും ആരോപിച്ചായിരുന്നു മാർച്ച്. ഇ.കെ. അഫ്‌ലഹ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സി.ടി. ജംഷീർ ബാബു, അനൂജ് കാപ്പിൽ, റിദ്വാൻ, റസാബ് മാട്ടക്കുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.