വയൽക്കിളികളുടെ സമരപ്പന്തൽ നശിപ്പിച്ചതിൽ പ്രതിഷേധം

കോട്ടക്കൽ: കണ്ണൂരിലെ കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ സമരം ചെയ്തു വരുന്ന വയൽക്കിളികളുടെ സമരപ്പന്തൽ നശിപ്പിച്ച നടപടി നിന്ദ്യമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ. കർഷകരുടെ കൃഷിയിടങ്ങൾ സംരക്ഷിക്കാൻ ലോങ് മാർച്ച് നടത്തുന്ന സി.പി.എം കൃഷിയിടം സംരക്ഷിക്കുവാൻ പോരാടുന്ന സ്വന്തം പാർട്ടിക്കാരോട് സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് ഭാരവാഹികളായ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം, എൻ.എച്ച് സംരക്ഷണ സമിതി ജില്ല കൺവീനർ പി.കെ. പ്രദീപ് മേനോൻ എന്നിവർ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.